കിഴക്കൻ മധ്യപ്രദേശിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസം മിതമായതോ ഇടത്തരം മഴക്കോ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. പക്ഷേ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക