കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി. ജില്ലയിൽ
നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) സെപ്റ്റംബർ 15നും, 16നും അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.
യൂണിവേഴ്സിറ്റി, പിഎസ് സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.
ഈ ദിവസങ്ങൾ അവധി ആഘോഷങ്ങൾക്കുള്ള അവസരമാക്കരുതെന്നും അനാവശ്യ യാത്രകൾ, ഒത്തുചേരലുകൾ എന്നിവ നിർബന്ധമായി ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക