നിപയിൽ ഇന്നും സംസ്ഥാനത്ത് ആശ്വാസവാർത്ത. ഇന്നും പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ഇതുവരെ 218 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ആദ്യത്തെ നിപ ഇൻഡക്സ് കേസുമായി ബന്ധപ്പെട്ട് റൂട്ട് മാപ് തയ്യാറാക്കാൻ പൊലീസിന്റെ സഹായം എടുത്ത് പറയേണ്ടതാണ് എന്നും മന്ത്രി പ്രശംസിച്ചു.
ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ചികിത്സയിലുള്ള 4 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിലുള്ള ചില കണ്ടെയ്ന്മെന്റ് സോണുകളിൽ ഇളവ് പ്രഖ്യാപിക്കും. പതിമൂന്നാം തീയതി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിലായിരിക്കും ഇളവ് പ്രഖ്യാപിക്കുക. ഇളവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക