ഇടവേളയ്ക്കു ശേഷം ഫാഷൻ ലോകത്തേക്ക് തിരിച്ചെത്തിയതായി പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രം പങ്കുവച്ചാണ് അച്ചു ഉമ്മന്റെ മടങ്ങിവരവ്.
‘കണ്ടൻ്റ് ക്രിയേഷൻ ‘എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് താൻ തിരിച്ചെത്തിയിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അച്ചു ഉമ്മൻ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ലീവ്ലെസ് പാന്റ് സ്യൂട്ടാണ് ഇതിൽ അച്ചു ഉമ്മന്റെ വേഷം. മുത്തുകൾ പതിപ്പിച്ച ഗുച്ചിയുടെ ചുവന്ന ലെതർ ബാഗും കയ്യിലുണ്ട്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചു ഉമ്മനെതിരെ വ്യാപകമായ സൈബർ ആക്രമണം അരങ്ങേറിയിരുന്നു. അച്ചു ഉമ്മന്റെ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾവച്ച് അതിൽ ഉപയോഗിച്ചിരിക്കുന്ന വിലകൂടിയ വസ്തുക്കൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സൈബർ ആക്രമണം. സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മൻ പൊലീസിൽ പരാതിയും നൽകി.
https://www.instagram.com/p/CxSYOgZSpUm/
ഫാഷന്‍, യാത്ര, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വിഷയങ്ങളിലെ കണ്ടന്റ് ക്രിയേഷനാണ് തന്റെ ജോലിയെന്നും സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അച്ചു ഉമ്മൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക