ഇന്ന് വിനായക ചതുർത്ഥി. പരമ ശിവന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്മ ദിനമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തിൽ നടക്കുന്നത്.
ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കാെണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം എന്നിവ നടത്തുന്നതും നല്ലതാണ്.
ഗണപതിക്ക് ഓരോ ദിവസവും ഓരോ വഴിപാട് സമർപ്പിക്കുന്നു. എല്ലാ വഴിപാടുകളും ഗണപതിക്ക് പ്രിയപ്പെട്ടതാണെങ്കിലും ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളിൽ ഒന്നാണ് മോദകങ്ങൾ സമർപ്പിക്കുന്നത് എന്ന് പുരാണങ്ങൾ വിശദീകരിക്കുന്നു. വിനായക ചതുർഥി ദിവസം കൊഴുക്കട്ട ഉണ്ടാക്കി ഗണപതിയെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് ഐശ്വര്യം വീട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിശ്വസാം. ഈ പലഹാരം പലരീതിയിൽ ആണ് തയ്യാറാക്കുന്നത്.
നാളികേര മോദകം
നാളികേര മോദകം ഒരു പരമ്പരാഗത ഭക്ഷണം എന്നും അറിയപ്പെടുന്നു. ഗണപതി പൂജയുടെ ഭാഗമായാണ് ഇവ സമർപ്പിക്കുന്നത്. എന്നാൽ ഇവ ഉണ്ടാക്കാൻ ആദ്യം ഒരു പാനിൽ വെള്ളം ഒഴിച്ച് കുറച്ച് നെയ്യ് ഒഴിച്ച് തിളപ്പിക്കുക. അരിപ്പൊടി ചേർക്കുക. ഈ മാവ് റൊട്ടി മാവ് പോലെ കുഴച്ച് മാറ്റി വയ്ക്കുക. ഒരു പാനിൽ പുതുതായി അരച്ച തേങ്ങയും ശർക്കരയും ചേർത്ത് ചെറിയ തീയിൽ വറുക്കുക. അതിനു ശേഷം മാവ് എടുത്ത് തയ്യാറാക്കിയ തേങ്ങാ മിശ്രിതം നിറച്ച് മോദക രൂപത്തിലാക്കുക. മോദകങ്ങൾ ആവിയിൽ വേവിക്കുക.
ഡ്രൈ ഫ്രൂട്ട് മോദകം
ഡ്രൈ ഫ്രൂട്ട്സിൽ നിന്ന് ഉണ്ടാക്കുന്ന മോദകം വളരെ രുചികരമാണ്. അവ ശരീരത്തിന് വളരെ ഗുണം ചെയ്യും. പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം മിശ്രിതം മധുരപലഹാരത്തിന് ഉപയോഗിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു.
ചെറുപയർ മോദകം
ചെറുപയർ മോദകം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചെറുപയറാണ് ഇതിൽ പ്രധാനമായും ആവശ്യം. ഇവ ഉണ്ടാക്കുന്ന പ്രക്രിയയിൽ നെയ്യ് ഉപയോഗിക്കുന്നത് വളരെ രുചികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക