എറണാകുളം: കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തിൽ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. പഞ്ചാബ് സ്വദേശി രാജന് (30) ആണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. ഈ കമ്പനിയില്‍ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റ് ആശുപത്രിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കാണ്. രാസവസ്തുക്കള്‍ സൂക്ഷിച്ച ടിന് പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടാകുകയായിരുവന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക