ജ്യോതിഷ പ്രകാരം ഓരോ നാളിനും ഗ്രഹത്തിനും രാശിക്കും എല്ലാം അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. എന്നാലും ഓരോ ദിവസത്തെയും നക്ഷത്രഫലം അറിഞ്ഞിരിക്കുന്നത് പലർക്കും സന്തോഷം നൽകുന്ന ഒന്നാണ്. ഇന്നത്തെ നക്ഷത്രഫലം അറിയാം.
മേടത്തിൽ അശ്വതി, ഭരണി, കാർത്തിക നാളുകളിൽ ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു.
ഇടവം രാശിയിൽ കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, ആരോഗ്യം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.
മിഥുനത്തിൽ മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു.
കർക്കടകത്തിൽ പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നാളുകളിൽ ജനിച്ചവർക്ക് കാര്യതടസ്സം, നഷ്ടം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, അലച്ചിൽ ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ചിങ്ങത്തിൽ മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ആരോഗ്യം, സന്തോഷം, ബന്ധുസമാഗമം, ധനയോഗം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ധനതടസ്സം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
കന്നിയിൽ ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, ശത്രുശല്യം, നഷ്ടം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, അലച്ചിൽ ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
തുലാത്തിൽ ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പ്രഭാതത്തില് ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവ കാണുന്നു.
വൃശ്ചികം മാസത്തിൽ വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യപരാജയം, മനഃപ്രയാസം, തടസ്സം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു
ധനുവിൽ മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു.
മകരത്തിൽ ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, നേട്ടം, സന്തോഷം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കുംഭത്തിൽ അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, ശത്രുശല്യം, ചെലവ്, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, ബന്ധുസമാഗമം, ധനയോഗം, ആരോഗ്യം ഇവ കാണുന്നു.
മീനത്തിൽ പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നാലിൽ ജനിച്ചവർക്ക് കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക