സ്മാർട്ട്ഫോൺ, ഡെസ്ക്ടോപ്പ്, ആൻഡ്രോയിഡ് ടാബ്ലെറ്റുകൾ എന്നിവയിലൂടെ ലഭ്യമാകുന്ന വാട്സ്ആപ്പ് ഇനി മുതൽ ഐപാഡ് പതിപ്പുകളിലും ലഭിക്കും. ഐപാഡുകൾക്കായുള്ള വാട്സ്ആപ്പ് ബീറ്റാ പതിപ്പിന്റെ ടെസ്റ്റിംഗ് മെറ്റ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഐപാഡിന് അനുയോജ്യമായ ഒരു ബീറ്റ പതിപ്പിന്റെ പരീക്ഷണം തുടങ്ങിയതായും മൊബൈൽ പതിപ്പിന്റെ എല്ലാ ഫീച്ചറുകളും ഈ പതിപ്പിലുമുണ്ടാകുമെന്നും Wabetainfo അറിയിച്ചു.
നിലവിൽ ഐപാഡ് ഉപയോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനായി വാട്സ്ആപ്പ് വെബാണ് ആശ്രയിക്കുന്നത്. ഇപ്പോൾ ഒരുക്കുന്ന ഐപാഡ് ഒഎസ്സിനെയുള്ള വാട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് ഏത് ആപ്പിൾ ഡിവൈസുകളിലും അവരുടെ സന്ദേശങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും.
വാട്സ്ആപ്പ് ഉടൻ തന്നെ ഐപാഡ് ഒഎസ്സിനുളള പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഈ പതിപ്പും ഐഫോണുമായി ലിങ്ക് ചെയ്തു കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഐപാഡിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക