മേടത്തിൽ അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, കലഹം, തർക്കം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.
ഇടവത്തിൽ കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം.
മിഥുനം മാസത്തിൽ മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കർക്കടകത്തിൽ പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നാളിൽ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
ചിങ്ങം മാസത്തിൽ മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അലച്ചിൽ, ശരീരസുഖക്കുറവ്, നഷ്ടം, ചെലവ് ഇവ കാണുന്നു.
കന്നിയിൽ ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സന്തോഷം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
തുലാത്തിൽ ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, അലച്ചിൽ, ചെലവ്, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
വൃശ്ചികത്തിൽ വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ധനുമാസത്തിൽ മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, ശരീരസുഖക്കുറവ്, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മകരമാസത്തിൽ ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
കുംഭത്തിൽ അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, സൽക്കാരയോഗം ഇവ കാണുന്നു.
മീന മാസത്തിൽ പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നാളുകളിൽ ജനിച്ചവർക്ക് കാര്യതടസ്സം, അഭിമാനക്ഷതം, അപകടഭീതി, ചെലവ്, പ്രവർത്തനമാന്ദ്യം, അലച്ചിൽ ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക