ശരീരത്തിനെ താങ്ങിനിര്‍ത്തുന്ന എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്കുന്ന പ്രധാന ഘടകമാണ് കാല്‍സ്യം. എല്ലുകളും പേശികളും മികച്ച ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ശരീരത്തിൽ വൈറ്റമിനും ധാതുക്കളും ആവശ്യമാണ്. എല്ലുകളുടെ പോഷണവും വളർച്ചയും ശരിയായ രീതിയിൽ നടക്കാത്തതാണ് അസ്ഥിസംബന്ധമായ വേദനകൾക്കു കാരണമാകുന്നത്. അതിനാൽ ഇതിനു സഹായിക്കുന്ന രീതിയിലുള്ള ആഹാരങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തണം. എല്ലുകളുടെ ആരോഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങളാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം.
ഇലക്കറികൾ: എല്ലുകളുടെ ആരോഗ്യത്തിന് ഇലക്കറികൾ മികച്ചതാണ്. ചീരയിൽ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മികച്ച അളവിൽ അടങ്ങിയിരിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മുട്ട: മുട്ട പ്രോട്ടീൻ സമ്പുഷ്ടമാണ്. മുട്ടയിൽ വലിയ അളവിൽ വിറ്റാമിൻ ഡിയും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ഡി കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ വളരെയധികം സഹായിക്കുന്നു.
സോയ ബീൻ: കാൽസ്യത്തിൻറെ മികച്ച സ്രോതസ്സായ സോയ ബീൻ കൊളസ്ട്രോൾ നിയന്ത്രണത്തിലും സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ ഡിയും ധാരാളം ലഭിക്കും.
പാൽ ഉത്പന്നങ്ങൾ: പാൽ ഉത്പന്നങ്ങളിൽ കാത്സ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാൻ ഡയറ്റിൽ ചീസ് ഉൾപ്പെടെയുള്ള പാൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തണത് ഗുണം ചെയ്യും.
ബ്രോക്കോളി: എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാൻ ബ്രോക്കോളി, കാബേജ്, ചീര പോലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇവയിൽ പ്രോട്ടീൻ, ഫൈബർ, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
മത്സ്യം: സാൽമൺ, ചൂര പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ പ്രോട്ടീനും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ്.
ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയതാണ് മധുര കിഴങ്ങ്. ഇവ എല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല പ്രമേഹരോഗികള്‍ക്കും നല്ലതാണ്. മാംഗനീസ് ധാരാളം അടങ്ങിയ പൈനാപ്പിള്‍ എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ചുവന്ന അരി. ചുവന്ന അരിയില്‍ വിറ്റാമിന്‍ ബി കോംപ്ലക്സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം,മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ഇവ കഴിക്കുമ്പോൾ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. എല്ലുകളുടെ ബലം കൂട്ടാന്‍ ഇവ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക