നാഷണല്‍ അക്കാദമി ഒഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് സംഘടിപ്പിക്കുന്ന പതിനാറാമത് കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസ് 2023 ഒക്ടോബര്‍ 10 മുതല്‍ 13 വരെ കൊച്ചിയിലെ ലെ മെറിഡിയന് ഹോട്ടലില്‍ നടക്കുന്നു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി ആണ് ആതിഥേയര്‍. ‘സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ കാര്‍ഷിക-ഭക്ഷ്യ സംവിധാനങ്ങളിലുണ്ടാകേണ്ട മാറ്റങ്ങള്‍’ എന്നതാണ് കോണ്‍ഗ്രസിന്റെ പ്രമേയം.
വര്‍ദ്ധിച്ചുവരുന്ന ഭക്ഷണാവശ്യം, തകര്‍ച്ച നേരിടുന്ന പാരിസ്ഥിതിക സാഹചര്യങ്ങള്‍, കാലാവസ്ഥാവ്യതിയാനമുയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുകയും നമ്മുടെ കാര്‍ഷിക-ഭക്ഷ്യ സമ്പ്രദായങ്ങളുടെ പ്രയോജനങ്ങള്‍ വരുംതലമുറകള്‍ക്കും നീതിപൂര്‍വ്വം ലഭിക്കുവാന്‍ അവയെ സുസ്ഥിര സംരംഭങ്ങളാക്കി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.
ഈ വിഷയത്തില്‍ തങ്ങളുടെ ഗവേഷണ കണ്ടെത്തലുകളും ആശയങ്ങളും അനുഭവങ്ങളും കൈമാറാനും പങ്കിടാനുമായി പ്രമുഖ അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സംരംഭകര്‍ തുടങ്ങിയവരെ കാര്‍ഷിക കോണ്‍ഗ്രസ് ഒരുമിച്ചുകൂട്ടുന്നു. ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങള്‍, സാങ്കേതിക ശില്പശാലകള്, ചര്‍ച്ചകള്‍, പോസ്റ്റര്‍ അവതരണങ്ങള്‍, കര്‍ഷകരും വ്യവസായലോകവുമായുള്ള സംവാദങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക വിഭാഗം തുടങ്ങി നിരവധി പരിപാടികള്‍ ഇതിന് അനുബന്ധമായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക