സംസാരിച്ച് കഴിയും മുൻപ് അനൗൺസ്മെന്റ് ഉണ്ടായതിൽ ക്ഷുപിതനായി ഉദ്ഘാടന വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി കാസർഗോഡ് ബദിയടുക്ക ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്.
പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്മെന്റ് തുടങ്ങുകയായിരുന്നു. സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപേ അനൗൺസ്മെന്റ് നടത്തിയതിനായിരുന്നു ക്ഷുപിതനായി മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. വേദിയിൽ വച്ച് തന്നെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി തുടർ പടിപടികളിലും പങ്കെടുത്തില്ല. വേദിയുടെ പുറകിലായിരുന്നു അനൗൺസർ. മറ്റ് ഭാരവാഹികൾ ഇതിൽ ഇടപെട്ടെങ്കിലും ക്ഷുപിതനായി മുഖ്യമന്ത്രി വേദി വിടുകയായിരുന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക