ഐഫോണും വാച്ചും ഉൾപ്പെടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) രംഗത്ത്. ആപ്പിൾ ഉത്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്.
നിരവധി ആപ്പിൾ പ്രോഡക്ടുകളെ തകരാറിലാക്കാൻ ശേഷിയുള്ള “ഉയർന്ന തീവ്രത”യിലുള്ള സുരക്ഷാ പിഴവാണിതെന്ന് സി.ഇ.ആർ.ടി പറയുന്നു. കണ്ടെത്തിയ സുരക്ഷാ പിഴവുകൾ സൈബർ കുറ്റവാളികളെ ടാർഗെറ്റുചെയ്ത സിസ്റ്റത്തിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും ഡിവൈസുകളിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും മറ്റുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാനോ അനുവദിച്ചേക്കുമെന്നും സി.ഇ.ആർ.ടി അറിയിച്ചു.
ഐ.ഒ.എസ് 16.7ന് (IOS 16.7) മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലാണ് പ്രധാനമായും ഈ സുരക്ഷാപിഴവുകൾ ചൂഷണം ചെയ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
ബാധിച്ച സോഫ്റ്റ്വെയറുകൾ ഇവയാണ്..
12.7- പതിപ്പിന്ന് മുമ്പുള്ള ആപ്പിൾ macOS Monterey പതിപ്പുകൾ
13.6-ന് മുമ്പുള്ള ആപ്പിൾ macOS Ventura പതിപ്പുകൾ
9.6.3-ന് മുമ്പുള്ള ആപ്പിൾ watchOS പതിപ്പുകൾ.
10.0.1-ന് മുമ്പുള്ള ആപ്പിൾ watchOS പതിപ്പുകൾ
16.7-ന് മുമ്പുള്ള ആപ്പിൾ iOS പതിപ്പുകളും 16.7-ന് മുമ്പുള്ള iPadOS പതിപ്പുകളും
17.0.1-ന് മുമ്പുള്ള ആപ്പിൾ iOS പതിപ്പുകളും 17.0.1-ന് മുമ്പുള്ള iPadOS പതിപ്പുകളും
16.6.1-ന് മുമ്പുള്ള ആപ്പിൾ സഫാരി ബ്രൗസർ പതിപ്പുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക