ആഗോളതലത്തിൽ 84 കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കി ചരിത്രം കുറിച്ച ആര്.ഡി.എക്സ് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവർ നായകൻമാരായി എത്തിയ ചിത്രം സെപ്തംബര്‍ 24 മുതല്‍ നെറ്റ്ഫ്ളിക്സിലാണ് സ്ട്രീം ചെയ്യുന്നത്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ചിത്രം നിർമിച്ചത്.
മഹിമാ നമ്പ്യാര്‍, ലാല്‍, ബാബു ആന്റണി, എയ്മ റോസ്മി, മാലാ പാര്‍വതി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക