ചുമയുടെയും ജലദോഷത്തിന്റെയും ആരംഭസമയത്ത് തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. അവ എന്തൊക്കെ ആണെന്ന് നോക്കാം.
തുളസി ഇലയും ഇഞ്ചിയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചതിന് ശേഷം അൽപം നാരങ്ങ നീരും കൂടി ചേർത്ത് കഴിച്ചാൽ ജലദോഷവും ചുമയും മാറാൻ വളരെ അധികം സഹായകമാകും.
ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേൻ. ഒരു നുള്ളു ഇഞ്ചിനീര് ഒരു നുള്ളു തേനിൽ കലർത്തി രാവിലെയും രാത്രിയും രണ്ടുനേരം കഴിക്കുന്നത് ജലദോഷവും ചുമയും നിയന്ത്രിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കറുവപ്പട്ട. ഈ കറുവപ്പട്ട കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. കറുവാപ്പട്ട പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നതും പനിക്കും ചുമയ്ക്കും നല്ലതാണ്. കറുവാപ്പട്ട പൊടിച്ച് 2 കപ്പ് ചായയായും കുടിക്കാവുന്നതാണ്.
ജലദോഷം കുറയ്ക്കാൻ ഏറെ പ്രയോജനകരമായിട്ടുള്ള ഒന്നാണ് ഇഞ്ചി. ചൂട് ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി. ഇത് കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും ശമനം നൽകും. വെളുത്തുള്ളി ചതച്ച് തേനിനൊപ്പം കഴിക്കാവുന്നതാണ്. അതുപോലെ കറികളിൽ കുറച്ച് അധികം വെളുത്തുള്ളി ചേർക്കുന്നതും ചുമയും ജലദോഷവുമൊക്കെ കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക