തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്തംബർ 27,28 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാൾ 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്.
28ന് ആറു ജില്ലകൾക്കും യെല്ലോ അലേർട്ടുണ്ട്. കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാലും തെക്ക് കിഴക്കൻ ഉത്തർപ്രദേശിന് മുകളിലായും തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക