തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. തിരുവനന്തപുരം മ്യൂസിയം വളപ്പിൽ നടന്ന രാജാ രവിവർമ ആർട്ട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്.
മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ ഒരാൾ ഈ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു. പാപ്പനംകോട് സ്വദേശി അയൂബ് ഖാനാണ് വേദിയിലേക്ക് ഓടിക്കയറിയത്.
ഇയാൾ വേദിയിലുണ്ടായിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപ്പിടിക്കുകയും തുടർന്നു എംഎൽഎ വി.കെ. പ്രശാന്തിന് കൈ കൊടുക്കുകയും ചെയ്ത ശേഷം വേദിയിൽനിന്ന് ഇറങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ മ്യൂസിയം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക