സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. സ്ത്രീശക്തി SS 382 എന്ന ലോട്ടറിയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. SR 364446 എന്ന നമ്പറിലുള്ള ടിക്കറ്റ് ആണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹത നേടിയത്. SZ 296415 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ.
എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഫലം സംബന്ധിച്ച വിശദവിവരങ്ങൾക്ക് ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ സന്ദർശിക്കാവുന്നതാണ്.
സമ്മാനത്തുക 5000 രൂപയിൽ കുറവാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് എങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. അതേസമയം 5000 രൂപയിൽ കൂടുതലാണ് സമ്മാനത്തുക എങ്കിൽ ടിക്കറ്റും തിരിച്ചറിയൽ കാർഡും ലോട്ടറി ഓഫീസിലോ ബാങ്കിലോ 30 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക