കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി കൗൺസിലറും സിപിഐഎം നേതാവുമായ പിആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത ഇഡി നടപടി സ്വാഗതാർഹം എന്നും എസി മൊയ്തീനെ അറസ്റ്റ് ചെയ്തതിന് തുല്യമാണെന്നും അനിൽ അക്കര. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായ പിആർ അരവിന്ദാക്ഷനെ തൃശ്ശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം സിപിഐഎം നേതാവും തൃശ്ശൂർ സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എം കെ കണ്ണന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുന്നുണ്ട്. തൃശ്ശൂർ സഹകരണ ബാങ്കുമായി കരുവന്നൂർ കേസിലെ പ്രതികൾക്ക് ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ഈ വഴിക്കും ഇഡി അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക