അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയിൽ ഉള്ള ജലധാര നിർമ്മിക്കാൻ പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. ഇതിന് ഏകദേശം 100 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഒരേ സമയം 25000 പേർക്ക് കാണാൻ സാധിക്കുന്ന രീതിയിലാണ് ഇത് പണികഴിപ്പിക്കുക.
ഗുപ്തർ ഘട്ടിന് സമീപം താമരപ്പൂവിന്റെ ആകൃതിയിലാണ് ജലധാരയുടെ നിർമ്മാണം. ജലധാരയിൽ നിന്നുള്ള വെള്ളം ഏകദേശം 50 മീറ്റർ ഉയരത്തിൽ എത്തുന്ന രീതിയിലായിരിക്കും പണി. ഇതിനായി അയോധ്യ ഭരണകൂടം ഭൂമി കണ്ടെത്തിയിട്ടുണ്ട്. ലേല നടപടികൾ ആരംഭിക്കാനുണ്ട്.
ഹൈന്ദവ മതത്തിലെ ഏഴ് പുണ്യ നദികളോട് ഉള്ള ആദര സൂചകമായിട്ടാണ് ഏഴ് ദളങ്ങൾ ഉൾപ്പെടുന്ന താമര ആകൃതിയിൽ ജലധാര രൂപ കല്പന ചെയ്തിരിക്കുന്നതെന്നും ഏഴ് ദളങ്ങൾ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനോടുള്ള ആദരവാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗംഗ, യമുന, സരസ്വതി, സിന്ധു, നർമ്മദ, ഗോദാവരി, കാവേരി എന്നീ ഏഴ് നദികളെയാണ് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക