വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ച് മാറ്റിയതിൽ വിവാദം. രാഷ്ട്രീയ സമ്മർദ്ദമാണ് പരിപാടി ഉപേക്ഷിക്കാൻ കാരണമെന്നാണ് ആരോപണം.
ചെന്നൈയിലെ ജവാഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 30നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിരുമാനിച്ചിരുന്നത്. എന്നാൽ പരിപാടിക്ക് കോർപ്പറേഷനും പൊലീസും അനുമതി നിഷേധിച്ചെന്നാണ് വിവരം.
പരാപാടിയുടെ പാസിന് വേണ്ടിയുള്ള തിരക്കും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്താണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിർമാതാവ് ജഗദീഷ് പളനിസാമി പ്രതികരിച്ചു.
അതേസമയം, വിജയ്യുടെ രാഷ്ട്രീയ പ്രവേശനം സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് ഡിഎംകെ സർക്കാർ ചെയ്യുന്നതെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക