തൃശൂർ: കരുവന്നൂർ കേസിലെ പുതിയ ആരോപണങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ പി സതീഷ് കുമാറിന്റെ ഡ്രൈവർക്കെതിരെ ഇ.പി ജയരാജൻ പരാതി നൽകി. ഡ്രൈവർ ബിജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ഇപി ഉന്നയിക്കുന്ന ആവശ്യം.
തനിക്കെതിരെ പുറത്തുവരുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്ക് അറിയാത്ത ആളാണ് ബിജുവെന്നും ഇ.പി ജയരാജൻ പരാതിയിൽ പറയുന്നു. കരുവന്നൂർ കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇ.പി ജയരാജൻ അറിയിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത സിപിഐഎം നേതാക്കളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി സതീഷ്കുമാറിന്റെ ഡ്രൈവർ ഇന്ന് രംഗത്ത് എത്തിയിരുന്നു.
എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായിസതീഷ് കുമാറിന് അടുത്തബന്ധമാണുള്ളതെന്ന് വെളിപ്പെടുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക