ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസ് “മാസ്റ്റർപീസ്” ന്റെ ട്രെയിലർ പുറത്തിറങ്ങി. നിത്യ മേനൻ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. വൻ വിജയമായ ആദ്യ സീരീസ് ‘കേരള ക്രൈം ഫയൽസ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
കേരള ക്രൈം ഫയൽസിൽ നിന്നു ഏറെ വ്യത്യസ്തമായ ഒരു സീരീസുമായി ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇപ്പോൾ എത്തുന്നത്.കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്ന വെബ് സീരീസിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ചിരിയുണർത്തുന്ന രംഗങ്ങളാൽ സമ്പന്നമാണ് മാസ്റ്റർപീസ് ട്രെയിലർ.
ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈൻയറാണ് മാസ്റ്റർപീസ് എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ സ്പെഷ്യൽസിന്റെ മാസ്റ്റർപീസിൽ നിത്യ മേനൻ, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവർ അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ സീരീസ് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക