ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 15 ചൂടാകുന്നുവെന്ന പരാതികളില്‍ വിശദീകരണവുമായി ആപ്പിള്‍. ഐഫോണ്‍ ചൂടാകുന്നതിനും ഐഒഎസ് 17 സോഫ്റ്റ്വെയറിലെ ബഗിനും കാരണമാകുന്ന ചില പ്രശ്നങ്ങള്‍ കണ്ടെത്തിയതായി ആപ്പിള്‍ അറിയിച്ചു. അടുത്ത അപ്ഡേറ്റില്‍ ഇവ പരിഹരിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഉപകരണം സജ്ജീകരിക്കുന്നതും അല്ലെങ്കില്‍ റീസ്റ്റോര്‍ ചെയ്യുന്നതും വഴി പശ്ചാത്തലപ്രവര്ത്തനം (Background Activity) വര്‍ധിക്കുന്നതിനാല്‍ ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ഫോണിന് ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആപ്പിള്‍ അധികൃതര്‍ പറയുന്നത്.
ആപ്പിളിന്റേതല്ലാത്ത ആപ്പുകളിലെ സമീപകാല അപ്ഡേറ്റുകള് ഓവര്‍ലോഡിന് കാരണമാകുന്നതും ഒരു പ്രശ്നമായി കമ്പനി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക