കൊച്ചി: എളമക്കരയിൽ വെച്ച് സ്കൂട്ടര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍. തൃശൂർ ചാവക്കാട് മത്രംകോട്ട് വീട്ടിൽ അമല്‍ (21) ആണ് എളമക്കര പോലിസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
എളമക്കര സ്വദേശിയായ യുവാവ് എളമക്കര കറുകപ്പിള്ളി ജംഗ്ഷനിലുള്ള മര്‍ഹബ ഹോട്ടലിനു അടുത്ത് തന്റെ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത് പോയ സമയം പ്രതി, സ്കൂട്ടറുമായി കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട ഉടമയും മറ്റും ചേര്‍ന്ന് പ്രതിയെ തടഞ്ഞു നിർത്തി. തുടർന്ന് എളമക്കര സി.ഐ സനീഷ് എസ്.ആര് ന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക