ഒരു മാസക്കാലയളവിൽ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന കാർ ബുക്കിംഗ് റെക്കോർഡ് സ്വന്തമാക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി . 71,641 യൂണിറ്റുകളാണ് സെപ്റ്റംബർ മാസത്തിലെ ബുക്കിങ്. കയറ്റുമതി കൂടാതെ ആഭ്യന്തര വിപണിയിൽ 54,241 യൂണിറ്റുകളുടെ വിൽപ്പനയാണ് ഹ്യൂണ്ടായി നടത്തിയത്. കഴിഞ്ഞ വർഷം വിറ്റ 49,700 യൂണിറ്റുകളേക്കാൾ 9.13% വളർച്ചയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിൽ എസ്യുവികളുടെ സംഭാവന 65 ശതമാനത്തിലധികമാണെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ സിഇഒ തരുൺ ഗാർഗ് വാർത്ത ഏജൻസിയോട് പറഞ്ഞു. പുതുതായി പുറത്തിറക്കിയ എക്സ്റ്ററിന് അവിസ്മരണീയമായ ഉപഭോക്തൃ പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച മൈക്രോ എസ്യുവി എക്സ്റ്ററിനായി കമ്പനി 80,000 ബുക്കിങ്ങുകൾ നേടിയതായും അദ്ദേഹം വ്യക്തമാക്കി. വിപണിയിൽ കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും ഇടത്തരം എസ്യുവി വിഭാഗത്തിൽ ക്രെറ്റ മുന്നിട്ട് നിൽക്കുന്നതായി ഗാർഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക