ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ്. ഉപയോക്താക്കൾക്കായി യൂസർ നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സാധിക്കുന്ന ഓപ്ഷൻ ആണിത്. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളിൽ ഒന്നായ ഫോൺ നമ്പർ പങ്കിടേണ്ടി വരില്ല എന്നതാണ് ഇതിൽ ആകർഷകമായ വസ്തുത.
ആൻഡ്രോയിഡിനുള്ള വാട്ട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ ഫീച്ചർ ലഭ്യമാക്കുന്നുണ്ട്. ആപ്പിളിലെ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഫീച്ചർ ഉടൻ എത്തുമെന്നാണ് കരുതുന്നത്. WABetaInfo ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.
ഒരു വ്യക്തിയുടെ ഉപയോക്തൃനാമത്തിൽ ഒരു പുതിയ ചാറ്റ് തുടങ്ങുകയാണെങ്കിൽ ആ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ചെയ്തിരിക്കുന്ന ഫോൺ നമ്പർ ഉപയോക്താവ് പങ്കിടുവാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ അത് മറച്ചുവെക്കപ്പെടും. വ്യക്തികൾക്കും ബിസിനസുകൾക്കും ഇഷ്ടമുള്ള ഉപയോക്തൃനാമം തിരഞ്ഞെടുക്കാൻ വാട്സ്ആപ്പ് അനുവദിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക