തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിൽ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. ഒക്ടോബർ ആറിന് രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക