പത്തനംതിട്ട മാന്തുക അമ്മൂമ്മക്കാവിന് സമീപം കുളത്തിൽ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവിൽ മേലേതിൽ വിഷ്ണു (32) ആണ് മരിച്ചത്.
ഇയാൾ പാറപ്പുറത്ത് നിന്ന് കാല് തെന്നി പാറക്കുളത്തിൽ വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുളത്തിൽ നിന്ന് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച വിഷ്ണു കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക