മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ ആരാണ് ഷംന കാസിം. തമിഴ് തെലുങ്ക് സിനിമ ലോകത്ത് പൂർണ്ണ എന്ന പേരിൽ അറിയപ്പെടുന്ന താരം 2004 ൽ കമൽ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിലും തെലുങ്കിലും അടക്കം ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമായി.
തന്റെ വിശേഷങ്ങൾ എല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കൂട്ടുകാരിക്കും കുഞ്ഞിനും ഒപ്പം സ്കൂൾ യൂണിഫോമിൽ ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. സ്കൂൾ യൂണിഫോമിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് സ്കൂൾ വിദ്യാർത്ഥിയെ പോലെ ഉണ്ടെന്ന് ആരാധകർ കമന്റ് ചെയ്തു.
മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടുമിക്ക എല്ലാ മുൻനിര നായകന്മാരുടെയും കൂടെ അഭിനയിച്ചിട്ടുണ്ട് ഷംന. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സിഇഒ ആയ ഷാനിദ് ആസിഫ് അലിയുമായുള്ള ഷംനയുടെ വിവാഹം നടന്നത്. ഒരു കുഞ്ഞും ഇവർക്കുണ്ട്.
https://www.instagram.com/p/Cx-8gbAB8qZ/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക