ന്യൂഡൽഹി: ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽപോക്സോ നിയമ പ്രകാരം പിതാവിന് 10 വർഷം കഠിന തടവ്. താനെ പ്രത്യേക കോടതിയുടേതാണ് വിധി. പ്രതിക്ക് 9000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
2017 ഡിസംബർ 2നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും സംഭവം ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവമറിഞ്ഞ കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക