ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ കണ്ണൂർ സ്വദേശിയായ നഴ്സിന് പരുക്ക്. പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ഇസ്രയേലിലെ അഷ്കലോണിലാണ് ഇവർ കെയർ ടേക്കറായി ജോലി ചെയ്യുന്നത്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.
അതേസമയം പലസ്തീനുമായുള്ള സംഘർഷത്തിൽ ഇസ്രയേലിനു പിന്തുണയുമായി യുക്രൈൻ. യുക്രൈൻ പ്രസിഡൻ്റ് വ്ലോദിമിർ സെലൻസ്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇക്കാര്യം സെലൻസ്കി തന്നെയാണ് വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക