വിശാല്‍ നായകനായെത്തിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ചിത്രം ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തുകയും ചെയ്തു. ഇപ്പോളിതാ ‘മാര്‍ക്ക് ആന്റണി’ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 13ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം എത്തുക.
മാര്‍ക്ക് ആന്റണിയുടെ ബജറ്റ് 28 കോടി മാത്രമാണ് എന്നാണ് ബോക്സ് ഓഫീസ് ട്രേഡ് അനലസിറ്റുകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്നത്. ഒടിടി റൈറ്റ്സിനു പുറമേ സാറ്റലൈറ്റിനും ചിത്രത്തിന് മോശമല്ലാത്ത തുക ലഭിച്ചിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ പ്രമോഷണ് ചെലവുകളെല്ലാം കണക്കിലെടുത്താലും ചിത്രം വമ്പൻ ലാഭം നേടിയിരിക്കുകയാണ്.
കേരളത്തിലും വിശാല്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നു. കേരളത്തില്‍ നിന്ന് നാല് കോടിയിലധികം ചിത്രം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ മാര്‍ക്ക് ആന്റണി 64 കോടിയില്‍ അധികം നേടിയിരുന്നു. വിദേശത്ത് മാര്‍ക്ക് ആന്റണിക്ക് 18.5 കോടി രൂപയിലധികം നേടാനായിരുന്നു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
നായകൻ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്സ്ലെ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക