ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവെയ്സ്. ദോഹയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി അടക്കം 13 ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഖത്തർ എയർവെയ്സിന്റെ പുതിയ സർവീസുകൾ. 13 ഇന്ത്യൻ നഗരങ്ങളിലേക്ക് 171 പ്രതിവാര സർവീസുകളാണ് ഖത്തർ എയർവെയ്സ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനായുള്ള ഖത്തർ എയർവെയ്സിന്റെ പുതിയ തീരുമാനം ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ്.
കേരളത്തിൽ നിന്നും തിരുവനന്തപുരം, കൊച്ചി എന്നിവയ്ക്ക പുറമേ ഇന്ത്യയിലെ അഹമ്മദാബാദ്, അമൃത്സർ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിലേക്കാണ് എയർവെയ്സിന്റെ പുതിയ സർവീസുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക