യൂറോപ്പിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഞെട്ടിപ്പിക്കുന്ന ഓഫറുമായി എയർ ഇന്ത്യ വിമാനം. യുകെ ഉൾപ്പെടെ യൂറോപ്പിലെ അഞ്ച് നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓഫർ ആണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.
കോപ്പൻഹേഗൻ (ഡെൻമാർക്ക്), ലണ്ടൻ ഹീത്രൂ (യുകെ), മിലാൻ (ഇറ്റലി), പാരീസ് (ഫ്രാൻസ്), വിയന്ന (ഓസ്ട്രിയ) എന്നീ നഗരങ്ങളിലേക്കുളള അപ്പ് ആൻഡ് ഡൗൺ ടിക്കറ്റ് നിരക്ക് ഏതാണ്ട് 40000 രൂപയോളമാണ്. അതേസമയം, വൺവേ ഓപ്ഷൻ മാത്രമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 25000 രൂപ മതിയാകും.
ഒക്ടോബർ 14 വരെ മാത്രമാണ് ഈ സ്പെഷ്യൽ ഓഫറുകൾ ലഭിക്കുകയുള്ളൂ. ഡിസംബർ 15 മുതലാണ് ഓഫർ നിരക്കിൽ ഉള്ള യൂറോപ്യൻ യാത്ര ആരംഭിക്കുക.
എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ആപ്പുകൾ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ മുഖാന്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക