റിയാദ്: ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാനുള്ള തയ്യാറെടുപ്പുമായി സൗദി. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഈ സംവിധാനം. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.
അധികം വൈകാതെ രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് സൗദി റെയില്‍വേ അറിയിച്ചു.
ഫ്രെഞ്ച് ട്രെയിന്‍ ഗതാഗത കമ്പനിയായ അല്‍സ്റ്റോമുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സൗദി വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക