കേക്ക് തയ്യാറാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്ക് കിടിലൻ രുചിയിൽ ഒരു കേക്ക് തയ്യാറാക്കിയാലോ. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് എങ്ങനെ കേക്ക് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ മൂന്ന് മുട്ടയെടുത്ത് ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കാം. ഇതിലേക്ക് 1/2 കപ്പ് പഞ്ചസാര കുറേശ്ശെയായി ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം. പിന്നീട് ഇതിലേക്ക് അല്പം വാനില എസൻസ് ഒഴിച്ചു കൊടുക്കാം. നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം മുക്കാൽ കപ്പ് മൈദ അരിച്ച് മിക്സ് ചെയ്തു വച്ചിരിക്കുന്ന മുട്ടയുടെ കൂട്ടിലേക്ക് ചേർത്തു കൊടുക്കാം.
നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഒരു കേക്ക് പാനിൽ ഒഴിച്ചു കൊടുക്കാം. 160 ഡിഗ്രി സെൽഷ്യസിൽ ഫ്രീ ഹീറ്റ് ചെയ്ത ഓവനിൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്ത് എടുക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ വാനില കേക്ക് റെഡി. തയ്യാറാക്കുമ്പോൾ ഇഷ്ടാനുസരണം ഫ്ലേവർ മാറ്റി കൊടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക