വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്കി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി). സൈബര്‍ കുറ്റവാളികള്‍ക്ക് കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെ സൈബറാക്രമണം നടത്താന്‍ സാധിക്കുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ ക്രോമിലുണ്ടായിട്ടുണ്ടെന്നാണ് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പുറത്തിറക്കിയത്. ബ്രൗസറിലെ സുരക്ഷാ വീഴ്ചകള്‍ മുതലെടുത്ത് കംപ്യൂട്ടര്‍ സംവിധാനത്തിന് നേരെ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.
ഗൂഗിള്‍ ക്രോമിന്റെ 118.0.5993.70 അല്ലെങ്കില്‍ 118.0.5993.71-ന് മുമ്പുള്ള വിന്‍ഡോസ് വേര്‍ഷനുകളിലാണ് സുരക്ഷാ വീഴ്ച. മാക്ക്, ലിനക്സ് പതിപ്പുകളുടെ 118.0.5993.70 വേര്‍ഷന്‍ മുന്പുള്ളവയിലും പ്രശ്നമുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക