മോഹന്‍ലാല്‍, റോഷന് മേക്ക എന്നിവർ പ്രധാന വേഷങ്ങളിലെത്തി സഹ്റ എസ് ഖാനെയും ഷാനയ കപൂറിനെയും പാന്‍-ഇന്ത്യ ലെവലില്‍ ലോഞ്ച് ചെയ്യുന്ന വൃഷഭയുടെ അടുത്ത ഷെഡ്യുളിന് ഇന്ന് മുംബൈയില്‍ തുടക്കം. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായി രണ്ടാമത്തെ ഷെഡ്യുള്‍ പൂര്‍ത്തിയാക്കും. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ ദസറ നാളില്‍ പുറത്തുവിടും.
മൈസൂരില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ നടന്നത്. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യുള്‍ മോഹന്‍ലാല്‍, റോഷന് മേക്ക, സഹ്റ എസ് ഖാന്, ഷാനയ കപൂര്‍ എന്നിവരുടെ ഡ്രമാറ്റിക്ക് രംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക