‘ഓപ്പറേഷൻ അജയ്‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായി എത്തുന്ന രണ്ടാം വിമാനം നാളെ (14/10/2023) രാവിലെ 5.30 ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. കേരളത്തിൽ എത്തുന്നതിന് താല്പര്യം അറിയിച്ച് കേരള ഹൗസ് വെബ് സൈറ്റിൽ 20 പേരാണ് രജിസ്റ്റർ ചെയ്തത്. 16 മലയാളികൾ ഫ്ളൈറ്റിൽ എത്തുന്നതായാണ് വിവരം.
അതേസമയം, ഇസ്രയേലിന്റെ യുദ്ധഭൂമിയിൽ നിന്ന് ആദ്യ സംഘത്തിലെ മലയാളികള്‍ തിരികെ നാട്ടിലെത്തി. അഞ്ച് പേര് നോര്‍ക്ക വഴിയും രണ്ട് പേര് സ്വന്തം നിലയിലുമാണ് തിരികെ നാട്ടിലെത്തി ചേർന്നത്. ഇസ്രയേലില്‍ വീണ്ടും സമാധാനം പുനഃസ്ഥാപിച്ചാല്‍ തിരികെ പോകാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക