മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ മൂന്നാം വാരത്തിലേക്ക് കടന്നപ്പോൾ ആഗോളവ്യാപകമായി എഴുപതു കോടി രൂപ കളക്ഷനിലേക്ക് കുതിക്കുകയാണ്. മൂന്നാം വാരത്തിലും മുന്നൂറില്പരം സ്ക്രീനുകളിലാണ് ചിത്രം കേരളത്തിൽ വിജയകരമായി പ്രദർശിപ്പിക്കുന്നത്.
ചിത്രത്തിന്റെ സക്സസ് ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും മൂന്നാം വാരത്തിൽ 100 ന് മുകളിൽ സ്ക്രീനുകളിൽ ആണ് ചിത്രം വിജയകരമായി പ്രദർശിപ്പിക്കുന്നത്.
ജി.സി.സി, യു.എസ്, യു.കെ മറ്റു വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷനും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക