മുംബൈ: ടാറ്റ ടെക്നോളജീസ് ലിമിറ്റഡിന്റെ (ടിടിഎല്‍) ഒമ്പത് ശതമാനത്തോളം ഓഹരി വില്‍ക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്. 1,614 കോടി രൂപയോളം വരുന്ന 9.9 ശതമാനം ഓഹരികളാണ് വില്‍ക്കാനൊരുങ്ങുന്നത്. ടിപിജി റൈസ് ക്ലൈമറ്റ് ആയിരിക്കും ഒന്‍പത് ശതമാനത്തോളം ഓഹരികള്‍ വാങ്ങുക. 1800 കോടി ഡോളറിന്റെ നിക്ഷേപ ഫണ്ടുള്ള ടിപിജിയുവിന്റെ കാലാവസ്ഥാ നിക്ഷേപ വിഭാഗമാണ് ടിപിജി റൈസ് ക്ലൈമറ്റ്.
ടിടിഎല്ലിലെ 9 ശതമാനം ഓഹരികള്‍ ടിപിജി റൈസ് ക്ലൈമറ്റിന് വില്‍ക്കുന്നതിലൂടെ 1467 കോടി രൂപയും 0.9 ശതമാനം ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന് വില്‍ക്കുന്നത്തിലൂടെ 146.7 കോടി രൂപ ലഭിക്കും. ഒക്ടോബര്‍ 27 വില്‍പ്പന പൂര്‍ത്തിയാകുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഒക്ടോബര്‍ 13 ന് സെന്‍സെക്സ് 0.19 ശതമാനം ഇടിഞ്ഞ് 66,282.74 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോഴും ബിഎസ്ഇയില്‍ ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ 4.76 ശതമാനം ഉയര്‍ന്ന് 667.15 രൂപയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക