ഷെയ്ൻ നിഗവും സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന വേലയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് റിലീസ് ചെയ്തത്. ആർ.ഡി.എക്സിന്റെ വിജയത്തിന് ശേഷം സാം സി. എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയ്ൻ നിഗം ഗാനരംഗത്തിലെത്തുന്ന ഗാനമാണിത്.
അൻവർ അലി ഗാനരചന നിർവഹിച്ചിരിക്കുന്ന “പാതകൾ” എന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്.
സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു. ഓഡിയോ റൈറ്റ്സ് ടി സീരീസാണ് സ്വന്തമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നവംബർ 10നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിൽ ചിത്രം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക