അസർബൈജാൻ: പ്രശസ്ത കലാസംവിധായകൻ മിലൻ (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അസർബൈജാനിൽ എത്തിയതായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ ഉടൻ അജിത്തും സംവിധായകൻ മഗിഷ് തിരുമേനിയും ഛായാഗ്രാഹകൻ നീരവ് ഷായും ആശുപത്രിയിൽ എത്തിയിരുന്നു.
അജിത്ത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മിലൻ. മലയാളത്തിൽ പദ്മശ്രീ ഭരത് ഡോ. സരോജ് കുമാർ എന്ന ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 1999-ൽ കലാ സംവിധായകൻ സാബു സിറിളിന്റെ സഹായി ആയിട്ടാണ് സിനിമാ പ്രവേശനം. സിറ്റിസെൻ, തമിഴൻ, റെഡ്, വില്ലൻ, അന്യൻ എന്നീ ചിത്രങ്ങൾ ഈ സമയത്ത് ചെയ്ത ചിത്രങ്ങളാണ്. 2006-ൽ കലാപ കാതലൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. ബില്ല, ഏകൻ, വേട്ടൈക്കാരൻ, വേലായുധം, വീരം, വേതാളം, ബോഗൻ, വിവേഗം, സാമി 2 തുടങ്ങി നിരവധി ചിത്രങ്ങൾക്കായി പ്രവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക