ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിനിടയിലും ഇന്ത്യക്കാർക്ക് നവരാത്രി ആശംസകൾ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എക്സ് പോസ്റ്റിലൂടെയായിരുന്നു ട്രൂഡോ ആശംസ അറിയിച്ചത്.
“നവരാത്രി ആശംസകൾ! ഹിന്ദു സമൂഹത്തിലെ അംഗങ്ങൾക്കും ഈ ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു” എന്നാണ് ട്രൂഡോ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.
എരുമയുടെ തലയുള്ള അസുരനായ മഹിഷാസുരനെതിരെ ദുർഗ്ഗാ ദേവിയുടെ വിജയത്തെയും തിന്മയുടെ മേൽ നന്മയുടെ വിജയത്തെയും അനുസ്മരിക്കുന്ന നവരാത്രി ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ ഉത്സവങ്ങളിലൊന്നാണ്. പലപ്പോഴും സ്ത്രീശക്തിയുടെ ആഘോഷമായി ഇത് കാണപ്പെടുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേരാനും പ്രാർത്ഥനകൾ, ആഹ്ലാദകരമായ പ്രകടനങ്ങൾ, പ്രത്യേക ഭക്ഷണം, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയിലൂടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളെ ബഹുമാനിക്കാനുമുള്ള സമയമാണിത്. അടുത്ത ഒമ്പത് രാത്രികളിലും 10 പകലുകളിലും, കാനഡയിലും ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തിലെ അംഗങ്ങൾ നവരാത്രി ആഘോഷിക്കാൻ ഒത്തുചേരും എന്നും ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പത്ര കുറിപ്പിലൂടെ കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക