മോണ്ടേവിഡിയോ: മുൻ ലോകസുന്ദരി മത്സരാർഥി ഷെരിക ഡി അർമാസ് അന്തരിച്ചു. 26 വയസായിരുന്നു. സെർവികൽ കാൻസറിനെ തുടർന്നാണ് അന്ത്യം. രണ്ട് വർഷമായി ഷെരിക ചികിത്സയിലായിരുന്നു. ഷെരികയുടെ സഹോദരനാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
2015ൽ ചൈനയിൽ നടന്ന ലോകസുന്ദരി ചാമ്പ്യൻഷിപ്പിൽ അവസാന 30 പേരിൽ ഷെരിക ഇടംനേടിയിരുന്നു. അർബുദം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാഗമായും ഷെരിക പ്രവർത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക