വയനാട്ടില്‍ അച്ഛന് മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തില്‍ പിതാവ് കരുവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് കസ്റ്റഡിയില്‍. പുല്‍പ്പള്ളി കല്ലുവയല്‍ കതവാക്കുന്ന് തെക്കേക്കര അമല്‍ദാസാണ് (നന്ദു-22) കുടുംബവഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഏഴോടെയായിയിരുന്നു സംഭവം.
അമ്മ സരോജനിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ശിവദാസന്‍ കോടാലികൊണ്ട് മകന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫോണില്‍ ശബ്ദം കേള്‍ക്കാതായതോടെ സരോജനിയും മകള്‍ കാവ്യയും അയല്പക്കക്കാരെ വിളിച്ച് വിവരം അറിയിച്ചു. ഇവരെത്തി നോക്കിയപ്പോഴാണ് കട്ടിലില്‍ തല തകര്‍ന്ന് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക