സംസ്ഥാന സ്കൂൾ കായികമേളയുടെ പേര് സ്കൂൾ ഒളിമ്പിക്സ് എന്നാക്കി മാറ്റാൻസർക്കാർ ആലോചന. സ്കൂൾ കായികമേള എന്നത് സ്കൂൾ ഒളിമ്പിക്സ് എന്നായാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താം എന്നും പേര് മാറ്റം അടുത്തവർഷം മുതൽ ആയിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 676 പേർക്ക് ജോലി നൽകിയിട്ടുണ്ട് എന്നും കായികതാരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാറിന് മികച്ച റെക്കോർഡ് ആണുള്ളത് എന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന് പരാതി പരിഹരിക്കാനായി ഒരു സ്പോർട്സ് കലണ്ടർ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേള മാധ്യമ അവാർഡ് പ്രഖ്യാപനവും മന്ത്രി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക