കൊച്ചി: ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 43,960 രൂപയും ഗ്രാമിന് 5,495 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു. ഒക്ടോബര്‍ 14ന് പവന് 44,320 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയര്‍ന്ന വില. ഏറ്റവും കുറഞ്ഞ വില 43,600 രൂപയും. സെപ്റ്റംബര്‍ 13,14 തീയതികളിലായിരുന്നു ഈ വിലയുണ്ടായിരുന്നത്. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ മാറ്റമുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,558 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക