പ്രിയ സഖാവ് വിഎസ് അച്യുതാനന്ദൻ നൂറാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. വെള്ളിയാഴ്ചയാണ് സഖാവിന്റെ നൂറാം ജന്മദിനം. 10 പതിറ്റാണ്ട് നീണ്ട ജീവിതയാത്രയിൽ ജനഹൃദയങ്ങൾ സ്വന്തമാക്കിയ നേതാവായി വിഎസ്. വെള്ളിയാഴ്ച നൂറാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന വിഎസ്സിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും കിടപ്പാണെങ്കിലും ടിവി കണ്ടും പത്രം വായിച്ചു കേട്ടും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്നും മകൻ അരുൺകുമാർ പറഞ്ഞു.
പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതൽ വിശ്രമത്തിലുള്ള വിഎസ് അതുവരെ ശീലിച്ചിരുന്ന ചിട്ടയായ ജീവിതശൈലിയിലൂടെയാണ് തന്റെ നൂറാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. കായിക താരങ്ങളുടേതിന് സമാനമായ ദിനചര്യകൾ ആയിരുന്നു കഴിഞ്ഞ അഞ്ചുവർഷം മുൻപ് വരെ അദ്ദേഹം തുടർന്നു പോന്നത്.
ആദ്യകാലങ്ങളിൽ സ്റ്റേഡിയങ്ങളിൽ തുടങ്ങിയ പ്രഭാത നടത്തത്തിന് പിന്നീട് ക്ലിഫ് ഹൗസ് കന്റോൺമെന്റ്ഹൗസ്, ഡൽഹി കേരള ഹൗസ് വരാന്തകൾ എന്നിവ എല്ലാം സാക്ഷികളായി. ചിട്ടയായ അദ്ദേഹത്തിന്റെ ജീവിതചര്യകൾ തന്നെയാണ് 82ആം വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തെ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക